Sunday, July 20, 2014

മുളകുപാടങ്ങളിലെ വേനല്‍

കൊടുംവെയില്‍കാലം
ആകാശം പരസ്പരം
പിരിഞ്ഞുപോയ
ശൂന്യതയില്‍
നക്ഷത്രമല്സ്യങ്ങളില്‍നിന്നും
ഗര്‍ഭംധരിച്ചുഞാന്‍
തിളപ്പിച്ചാറിയ
ക്ഷീരപധങ്ങളെ
പ്രസവിച്ചുകൂട്ടും
അന്നുനിന്‍റെ
വിമാനയാത്രക്ക്
പ്രസവവാര്‍ഡിലെ
ഒട്ടകരോമങ്ങളുടെ
മണമാകും

ചുട്ടുപഴുത്തയെന്‍
അടിപ്പാവടക്കുള്ളില്‍
മുളകുപാടങ്ങള്‍
കത്തിയെരിഞ്ഞ്‌
എരിവുള്ളപുകയുയരുമ്പോള്‍
യോനീമുഖത്ത്
സുഗന്ധദ്രവ്യങ്ങല്‍തേടി
പത്തേമാരികള്‍
നങ്കൂരമിടുന്നത്
നീ അറിയുന്നുണ്ടോ  
സ്വയംഭോഗികളായ
നാട്ടുരാജക്കന്മാരില്‍നിന്നും
സമുദ്രസഞ്ചാരികളെന്‍റെയുടലിനെ
മെല്ലെമെല്ലെ
സ്വതന്ത്രമാക്കിയെടുക്കട്ടെ
നീ മിണ്ടാതിരി

വെക്കേഷന് നീ
വരുന്നതിന്‍റെ തലേനാള്‍
ഇടവഴിയിലെ
ഇരമ്പത്തില്‍നിന്നും
ഒരു പോലീസുകാരന്‍
പടികടന്നുവന്നു
ചോദിക്കും എന്നോട്
“ഭര്ത്താവ് വന്നോ?”
“ഇല്ല” എന്ന മറുപടിയില്‍
തിരിച്ചുപോകുന്ന
പോലീസ് ജീപ്പ്
ഉദ്ധരിച്ച ലിങ്കം
തന്നെയാണെന്ന്
സ്വയം ഉറപ്പുവരുത്തി
രണ്ടു പ്രാവശ്യം

ഹോണ്‍ അടിക്കും.

4 comments: