Saturday, July 19, 2014

മടുപ്പറ

കട്ടില്‍ ഒരു ദ്വീപാണെന്നപോലെ
കമിഴ്ന്നു കിടക്കുന്ന അവള്‍
ഞാനോ,കിടപ്പുമുറി ഒരു കടലല്ല
എന്നറിഞ്ഞിട്ടും കരയിലരിക്കും
പോലെ, “കിടപ്പറയുടെ ഒരുമരുഭൂമിയില്‍
ഭയത്തിന്‍റെയൊരു മരുപ്പച്ച”*

ഫാനിന്‍റെ  മുറിഞ്ഞകൈകള്‍ പിടിവിട്ട
തണുത്തകാറ്റായ് മുഷിഞ്ഞ
അടിവസ്ത്രങ്ങളില്‍, അഴിച്ചുവെച്ച
പൊയ്മുഖങ്ങളുടെ
ആടയാഭരണങ്ങളില്‍ വരണ്ടുവറ്റുന്നു.
അടഞ്ഞുകിടക്കുന്ന ജനവതിലുകളില്‍
നിന്നും മരങ്ങളുടെ പ്രേതങ്ങള്‍
നിലവിളിക്കാത്തതെന്ത്?ഇരുന്നുറങ്ങുന്ന
അലമാര, അതിലെ മുഖക്കണ്ണാടിമാത്രം
ഉണര്‍ന്നിരുന്നിട്ട് മുഖംമിനുക്കുന്നതെന്തിനു,
ഇരുളാഴത്തിലേക്ക് നോക്കും നാര്‍സിസ്റ്റ് നീ.

ഉയരത്തിലുയരത്തില്‍, ആഴത്തെനോക്കി
കൊതിപൂണ്ട്‌ നില്‍ക്കുന്ന
ഏകാന്തകിയായഒരുകുന്ന്‍,
ആ കുന്നിന്‍മുകളില്‍
പ്രാചീനയുഗത്തിലെ
മരങ്ങള്‍ മറമാടിയ രണ്ടു
ശവകുടീരങ്ങളെപ്പോലെ
ഞാനും നീയും ഒരേ കട്ടിലിന്‍റെ
രണ്ടുവന്‍കരകളില്‍.

*Charles Baudelaire
 The Voyage

No comments:

Post a Comment