Tuesday, July 22, 2014

പക്ഷിനിരീക്ഷകന്‍ ദെറീദ

പാഠം
ദെറിദയും ഞാനും മുഖത്തോടുമുഖം 
വാടകവീടുകളില്‍ താമസിച്ചുപോന്നു
അയാള്ക്ക് വട്ടാണ്
നരച്ച മുടിയും മുഷിഞ്ഞ ട്രൌസറും
ഒരു കാട്ടുമൈനക്കുപോലും ഇഷ്ടമല്ലയാളെ
എനിക്കാണെങ്കില്‍ പണ്ടേ
പക്ഷിമൃഗാദികളെ കണ്ടുകൂടാ
എന്‍റെ വലിയമ്മച്ചിയെ മുടന്തനായ
ഒരു കീരി തിന്നുതീര്ത്തതല്ലേ
എന്‍റെ തൊടിയില്‍ മരങ്ങള് കുറവ്
അയാക്കാടെ തൊടീലാണേല്‍ നിറയെ
എന്നിട്ടും പലതരം പക്ഷികള്‍
കൂട്ടത്തോടെ എന്‍റെ ചുറ്റും
വീടിനുമുകളില്‍ നശിച്ച ചിറകടിയൊച്ചകള്‍
എനിക്ക് മനുഷ്യശരീരത്തില്‍ ആണ്
താല്പര്യം പോര്ണോഗ്രാഫി
കണ്ടോണ്ടിരിക്കും
ശരീരത്തിന്‍റെ രഹസ്യങ്ങളില്‍
ആനന്ദത്തിന്‍റെ രാത്രിനഗരങ്ങളുണ്ട്
ഹേ...കുരുത്തംകെട്ട പക്ഷികളേ
ദെറിദയുടെ തൊടിയില്‍ പോകൂ
ഞാനീ വിശുദ്ധ ശരീരങ്ങളുടെ പാഠം
ഒന്നു കണ്ടു പഠിക്കട്ടെ
അതാ ഒരുത്തി തുണിഉരിയുന്നു...
അപനിര്‍മ്മാണം
ഒരുനാള്‍ ദെറിദ വീട്ടില്‍വന്നു
നമുക്ക് വീടുകള്‍ പരസ്പ്പരം
മാറാം എന്നായി
വീടുകള്‍ക്ക് അതായിത്തന്നെ
ഒരര്ത്ഥവുമില്ല എന്നൊക്കെപ്പറഞ്ഞു
ഞാന്‍ സമ്മതിച്ചു
നാറിയ പക്ഷിലോകമേവിട
ഞാന്‍ ദെറിദയുടെ വീട്ടില്‍
താമസം തുടങ്ങിയപ്പോള്‍
സകല പക്ഷികളും എന്‍റെ കൂടെ
പുതിയ വീട്ടിലേക്ക്‌ പോന്നു
ഇപ്പോള്‍ ഞാന്‍ സംശയിക്കുന്നുണ്ട്
പക്ഷികളുടെ വീട്ടിലെ
താമസക്കാരന്‍ ആണോ ഞാന്‍
എനിക്ക് പക്ഷിമണമോ
തുവലുകളും പക്ഷിപ്പേനുകളും
പൊതിയുന്നെന്നെ
അതാ ഒരു പരുന്തിറങ്ങുന്നു...
അയളിപ്പോഴും പക്ഷികളൊഴിഞ
ആകാശഭൂമികളെ
യു.എസ്‌.എസ്‌.ആര്‍ ബൈനോക്കുലറിലൂടെ
അപനിര്‍മ്മിച്ചുകൊണ്ടെയിരിക്കുന്നു
ഞാന്‍ പറഞ്ഞില്ലേ
അയാള്ക്ക് വട്ടാണ്.

No comments:

Post a Comment