Saturday, July 19, 2014

കീഴാളക്കിണര്‍

പൊട്ടക്കിണറ്റിലെ
ഒറ്റത്തവളയുടെ
പപ്പടവട്ടത്തില്‍
ആകാശസംവരണം.

കിണറ്റിന്‍വക്കിലെ
കുടങ്ങള്‍,കയറിലാഴ
ത്തിലേക്ക് താഴ്ന്നു
പോകും പാട്ടബാക്കി.

കരയില്‍ കുഴലൂത്തും
കുടവയറുമായ്
സ്വസ്തം മേലാള

മുതലമടകള്‍.

No comments:

Post a Comment