Saturday, July 19, 2014

എന്തേനു കൊയപ്പം?

വാക്കുകള്‍ കൊണ്ടു കളിച്ചാല്‍
എന്തോ ചെയ്യും? ഹല്ലോ
നിങ്ങളോടു തന്നെയാണ്
തിരിഞ്ഞു നോക്കേണ്ട
വെട്ടുമോ, എങ്കില്‍ എത്രവെട്ട്?
നേരിട്ടു മുട്ടുമോ, അതോ
വല്ല വടക്കന്മാര്‍ക്കും
ക്വട്ടേഷന്‍  വക വാള്കളി.

നിന്നിടത്ത്നിന്ന്‍ ഒന്നങ്ങോട്ടോ
ഇങ്ങോട്ടോ മാറിനിന്നാല്‍
എന്തുചെയ്യും,തല്ലിപ്പോളിക്കുമോ
തല? എന്തിനാണ് ഇങ്ങനെ
ഒരു തല. കട ഇങ്ങു തന്നേക്ക്
വല്ല ചേമ്പിന്‍ചുവട്ടിലും
കുഴിച്ചിട്ടോളാം
ആപത്തുകാലത്ത് നല്ല
നാടന്‍ ബോംബായ് നിങ്ങള്‍ക്ക്
തന്നെ അതുപകരിച്ചാലോ.

വാക്കുകള്‍ കൈവിട്ടുപോയാല്‍
എന്താ ഒരു കുഴപ്പം
വാളോന്നുമാല്ലല്ലോ.
എങ്കിലും വെച്ചിട്ടുണ്ട്
നിനക്ക് എന്നാണോ?
വാക്കെടുത്തവന്‍ വാളാല്‍
അങ്ങെനെയും ഉണ്ടോ? ഉണ്ട് അല്ലെ?

ഇരുട്ടാകാറായി വണ്ടിവിടട്ടെ,
ഒരു പ്രാവശ്യം കൂടി ചോയ്ച്ചോട്ടെ
വാക്കുകള്‍കൊണ്ട് കളിച്ചാല്‍
എന്താ ഒരു കുഴപ്പം
വെട്ടിക്കൊല്ലും, അല്ലാതെ
മൂക്കില്‍ വലിക്കാനോന്നും
പോകുന്നില്ലല്ലോ?
വാക്കുകള്‍കൊണ്ട് കളിച്ചാല്‍
എന്താ ഒരു കുഴപ്പം?
മനസിലായില്ലേ,
എന്തേനു കൊയപ്പം?


No comments:

Post a Comment