Saturday, July 19, 2014

ശവപ്പെട്ടികളുടെ തിരമാലകള്ക്ക് അവനെക്കുറിച്ച് എന്തറിയാം.


കാഫ്ക ഒരൊറ്റ രാത്രികൊണ്ട്‌
പെയ്തു വെളുത്ത പുലരിയാണ്.
സ്വപ്നങ്ങളും, സാരോപദേശകഥകളും
അടക്കം ചെയ്ത ഒരു പുസ്തകം.
അല്ലാതെ നീ, നീ വിചാരിച്ചതുപോലെ...

തല്മുദ് അവന്റെ കൂട്ടുകാരന്‍
സാമ്സയും, മാക്സ്ബ്രോടും
ശിക്കാരി ശംഭുവും എല്ലാം ഉണ്ട്കേട്ടോ.
അറവുശാലയിലെ അലമാരയില്‍
വേദപുസ്തകം കണ്ടു
ഭയന്ന് വിറച്ചവനാണവന്‍.

കാറ്റുവന്നാടുന്ന പറങ്കിമാവില്‍
കാക്കയിരുന്നാടുമ്പോള്‍ തോന്നും
കാഫ്ക തനിനാടനാണെന്ന്
എവിടെ, തന്‍റെ ജന്മപരമ്പരകളെ
പുരുഷന്റെ ശവപ്പെട്ടിയില്‍
അടക്കം ചെയ്ത ചില പെണ്‍കുട്ടികള്‍ക്കും
അങ്ങനെതോന്നാം.

കമ്മ്യുവിനു, അതായത്
കമ്മു ഹാജിക്ക് പുനര്‍വായനയുടെ
ഒരു പുസ്തകം കാഫ്ക, നിനക്കോ?

കാറ്റാടികള്‍ തണുത്തു വിറങ്ങലിച്ചാടുന്ന
ഒരു കടല്‍തീരത്ത്, കുംഭമാസത്തിലെ
ഒരു പുലര്‍കാലത്ത്‌ ഒറ്റക്കിരിക്കുമ്പോള്‍
അകലെ ചക്രവാളത്തില്‍
ഒരു നാവികന്‍റെ
രൂപം ഉയര്‍ന്നു പൊങ്ങുന്നുണ്ട്
എങ്കില്‍ അത് കാഫ്കയാകാതെ
തരമില്ല, ശവപ്പെട്ടികളുടെ
തിരമാലകള്‍ക്ക് അവനു

അകമ്പടിയാവാതെയും.

No comments:

Post a Comment