Saturday, July 19, 2014

ആമയം വഴി


കവുക്കാനപെട്ടിക്കു വടക്ക് കേക്ക്‌
പൂവെത്തുന്നൊരു കടവുണ്ട്
തെച്ചിയും നെല്ലിയും
പിലാവും നിലാവും കവുങ്ങും
നിറഞ്ഞ ആ നാട്ടില്‍,
കൊക്കുകള്‍ കാക്കകള്‍ക്ക്
വഴിമാറിക്കൊടുക്കുന്ന
ഉപ്പുങ്ങല്‍ കടവും
കടന്ന്, ആമയം വഴി...

അത്തര്‍ മയമാലിക്കും
പൊത്തില്‍ രവിക്കും ശേഷം
വേലായി വന്നേരിയുടെ
അക്കാലത്ത് കവിത
ഹരമായിരുന്നു.
പര്‍ദയിട്ട സ്വാതന്ത്ര്യങ്ങള്‍
പാര്‍ട്ടിയും പള്ളിയും
ഗ്രിഗര്‍ സാംസ
ചൂടുള്ള സമൂസ
നാലപ്പാടന്‍റെ പാവങ്ങള്‍
മട്ടുപ്പാവിലെ
സൌഹൃദത്തിന്‍റെ രാത്രികളില്‍
ഒറ്റക്കിരുന്നു ബോറടിക്കുമ്പോള്‍
ഒരുകപ്പു ചായക്കുചുറ്റും
അഞ്ചപ്പം, അയ്യായിരംപേര്‍
എന്ന മട്ടില്‍ ഉറുമ്പുകള്‍
ചുവന്നു കൂടുന്നു.


ഒരു ചന്ദനമരം പോലുമില്ലാത്ത
പുന്നായൂര്‍കുളത്തെ
മണ്ണിരകളുടെ നാട്ടില്‍നിന്നും,
കൂവച്ചെടികള്‍ക്കിടയില്‍
മറക്കിരിക്കാന്‍ നീര്‍മാതളത്തിന്റെ
അരുപറ്റി പെണ്ണുങ്ങള്‍
നടന്നുപോകുന്ന
ഒരിടത്തുനിന്നും
തെമ്മാടി എന്ന പുരുഷന്‍
യാത്രചെയ്യുന്ന
ബസ്സില്‍
കയറുന്നതിനിടെ
കാലുതെറ്റി വീണുപോയ 
പെണ്‍കുട്ടിയാണ് ഞാന്‍. 



No comments:

Post a Comment