Saturday, July 19, 2014

അഴിഞാടട്ടെ ആനകള്‍

ഏഴു കന്യാസ്ത്രീകള്‍ചേര്‍ന്ന്‍
കവലയില്‍ കെട്ടിയിട്ട
ഉശിരന്‍ ഒരാനയെ
ചങ്ങല്‍യില്‍നിന്നും
അഴിച്ചുവിടുമ്പോള്‍
അന്നാട്ടിലെ ആണുങ്ങള്‍
പാലപ്പെട്ടി താജ്
ടാകീസില്‍
കളിച്ചുകൊണ്ടിരിക്കുന്ന
ഈറ്റയുടെ പോസ്റ്ററും
നോക്കിനിപ്പായിരുന്നു.

തൊട്ടടുത്ത കള്ളുഷാപ്പില്‍
പപ്പാന്‍മാര്‍ രണ്ടുപേരും
അമ്പലക്കമ്മിറ്റിക്കാരുടെ
സല്‍ക്കാരത്തില്‍
കുടിച്ചുതിമിര്‍ക്കവേ
അമ്പലക്കമ്മിറ്റിയില്‍നിന്നും
പണം പലിശക്കെടുത്ത
സുര അന്തോണീസ്
പുണ്ണ്യളന്‍ ചര്‍ച്ചിന്‍റെ
മുകളിലേക്ക് കയറിപ്പോയി,
കയ്യില്‍ കയറുമായ്.

ആന ഒട്ടൊരു
സന്തോഷത്തോടെ
തലയാട്ടി തലയാട്ടി
കിഴക്കന്‍ കാട്ടിലേക്ക്
നീങ്ങുമ്പോള്‍
“ആന കറുത്ത ആന
കാട് പച്ച കാട്”
എന്ന പാട്ടും പടി
അന്തനായ ഒരു കുട്ടി
വേലിക്കരികിലേക്ക്
ഒതുങ്ങി നിന്നു.

അപ്പോഴേക്കും മഹല്ലുവക
ടാറ്റാ സുമോ
ഏഴു കന്യാസ്ത്രീകളെയും
കൊണ്ട് പുന്നത്തൂരിലെ 
അഭയ മാനസികാരോഗ്യ
കേന്ത്രത്തിലേക്ക്
കുതിച്ചുപാഞ്ഞു.

ആനകളുടെ ഒരുപട
കാട്ടില്‍ നിന്നിറങ്ങി വന്ന്‍,
തുരുവസ്ത്രങ്ങള്‍
ഉരിച്ചെറിഞു ആകാശത്തേക്ക്
ഒരുനാള്‍ തങ്ങളെ
പറത്തിവിടുമെന്നു
ടാറ്റാ സുമോയുടെ
ഡ്രൈവറായ എന്നോട്
മഹതികള്‍
കന്യാസ്ത്രീകള്‍
അടക്കം പറഞ്ഞു.

നടക്കുമോ ആവോ...

No comments:

Post a Comment