Saturday, July 19, 2014

മുലകളൊലിവിലകള്‍

ഞാന്‍ റിയാദിലെ 
ഒരു വെള്ളിയാഴ്ചയുടെ 
രണ്ടു തുടകള്ക്കു ള്ളില്‍ 
കൈകള്‍ തിരുകിക്കയറ്റിവെച്ച്
പെഷവാറിലെ ഒരു പള്ളിയില്‍ 
പട്ടാണികള്മാുത്രം നിരന്നു 
നില്ക്കു ന്ന ഒരു റേഡിയോ നാടകം 
ബിബിസി ഉര്ദുകവില്‍
കേട്ടുകൊണ്ടിരിക്കയായിരുന്നു.

അപ്പോള്‍ നിന്‍റെ
നാടായ വെട്ടിപ്പുഴയില്‍
മണി രണ്ടായിട്ടും
അടിവയറ്റിലെ വേദന
നിന്നെ കിടക്കയില്‍ തന്നെ
കിടത്തിയുരുട്ടുമ്പോള്‍
അനുരാഗം എന്ന ഉദ്യാനത്തില്‍
ഒറ്റക്കിരുന്നു മടുത്ത
ആട്ടിടയന്റെ്കൂടെ
ആദ്യപാപം എന്ന സിനിമ
മതിമറന്നു കാണുന്നു,
അടിവയറ്റില്‍ അമര്‍ത്തിപിടിച്ച്‌.

കുറ്റംപിറക്കുന്നത്
അനേകായിരം വര്‍ഷം
പഴക്കവും ഉയരവുമുള്ള
പണിതീരാത്ത ഒരു
ഗോപുരത്തിനു മുകളില്‍
വെച്ചാകയാല്‍ കയര്‍
ഗോവണികൊണ്ട്
അങ്ങോട്ടെത്തിപ്പെടാന്‍ ശ്രമിച്ചവര്‍
മറവിയിലേക്ക് മറിഞ്ഞുവീഴുന്നത്
റിയാദിലെ മുറിയിലുരുന്ന്
ഞാന്‍ കാണുമ്പോള്‍
തൊട്ടടിയിലെ അറബിവീട്ടില്നിനന്നും
മല്ലിക എന്ന ശ്രീലങ്കക്കാരിയുടെ
മുലകളില്നിന്ന്‍ ഒറ്റക്കണ്ണന്‍
കോഴികള്‍ മുളച്ചുപൊന്തി
നെല്ലുതേടി എന്‍റെ
വാതില്ക്കല്‍ മുട്ടും

മീന്‍ തെരുവിലെ കലാപത്തില്‍
പിഞ്ചുകുഞ്ഞുങ്ങളുടെ തല
പട്ടാളക്കാരുടെ കാല്പന്താവുന്നത്
ഇടയനോടിണചേര്‍ന്ന്
സ്റ്റാര്‍സ്പോര്‍ട്സില്‍ കാണുമ്പോള്‍
മുകളില്‍ ഉണങ്ങാനിട്ട
ഒലിവിലകള്‍ തുന്നിപ്പിടിപ്പിച്ച
നിന്‍റെ മുഴുവന്‍ വസ്ത്രങ്ങളിലും
പ്രാവിന്‍കൂട്ടങ്ങള്‍ കാഷ്ടിച്ച്
നിറക്കുന്നത് ഗാസയിലെ
ടെലിവിഷനില്‍ അന്നാട്ടുകാരും
കാണുന്നുണ്ടാവും,
വെറുതെ ഒരു നേരമ്പോക്കിന്.
.
അങ്ങനെ ഒരു ദിവസം,
വെള്ളിയാഴ്ചയുടെ
രണ്ടു തുടകള്ക്കുള്ളില്‍
നെല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ച
ഗള്‍ഫുകാരന്‍
ഓരോഴിവുകാലമായി
നിന്റെു എമ്മിഗ്രേഷന്‍ കൌണ്ടറില്‍
വന്നുനില്ക്കുമ്പോള്‍ തുണിയുരിഞ്ഞു
പരിശോധിക്കുക എന്‍റെ
രഹസ്യജീവിതം
ഒളിപ്പിച്ചുവെച്ചിരിക്കുന്ന
അടയാളങ്ങളെ.

No comments:

Post a Comment