Saturday, July 19, 2014

മരങ്ങളാകാതെ വയ്യ

പുഴയോരത്ത് ഇരൂന്നിരുന്നു
മരങ്ങളായി മാറിയ മനുഷ്യരെ
എനിക്കറിയാം,
എന്നെ അതിനുകിട്ടില്ല.
നിറഞ്ഞു തുളുമ്പുന്ന
പുഴയെ അവളുടെ ഒഴുക്കില്‍
ഉപേക്ഷിച്ചു
വീട്ടിലേക്ക് പോരാന്‍
ഞാന്‍ തീരുമാനിച്ചതില്‍
എന്താണ് തെറ്റ്?

പുഴ എന്നെ പിന്തുടരാന്‍
തീരുമാനിച്ച നിമിഷം
കിടന്നകിടപ്പില്‍നിന്നും അവള്‍
കരയിലേക്ക് നിവര്‍ന്നു
കയറുകയായിരുന്നു,
സ്വന്തം പിതാവിന്റെ
രതിക്രീഡയില്‍
ഞെട്ടിവിയര്‍ത്ത്
ഗര്‍ഭപാത്രതിലേക്കുതന്നെ
തിരിഞ്ഞോടുന്ന
പെണ്‍കുട്ടിയെപ്പോലെ.

പുഴ തിരക്കൊന്നുംകൂട്ടിയില്ല,
ഞാനും ഓടാനോന്നും പോയില്ല.
ഞാനും പുഴയും
കടാംപുള്ളി പാലം
കടന്നപ്പോള്‍ പടിഞ്ഞാറെക്കരയിലെ
പൊക്കാന്‍ തെങ്ങുകള്‍
അവളിലേക്ക് ആണ്ടുപോയി.


എന്‍റെ വീട്ടിലേക്ക് ആദ്യമായാണ്
പുഴവരുന്നത്, സന്തോഷിക്കുന്നു.
കാര്യമായി സല്ക്കരിക്കണം.
കപ്ലെങ്ങാട് കുംഭഭരണിക്കു വാങ്ങിയ
അലുവയും ഈത്തപ്പഴവും
ഇരിപ്പുണ്ട്.

ഞാന്‍ എന്‍റെ വീടിന്‍റെ
പടിവതില്‍കല്‍
എത്തി, പിന്നില്‍ അവളുമുണ്ട്.
പ്ലാവിന്‍ചുവട്ടില്‍ ഇഴഞ്ഞുനീങ്ങിയ
കരിഞചേര സ്ഥലംവിട്ടു.
ഉമ്മറതിണ്ണയില്‍ ഒരുപറങ്കിമാങ്ങയെ
പ്പുണര്‍ന്നിരുന്നോരണാര്‍കൊണ്ണനും
വിട്ടുവണ്ടി.

ആളൊഴിഞ്ഞ വീട്,
ഞാനും പുഴയും.
ഒന്നുംനോക്കിയില്ല.
നാലഞ്ചു കൂട്ടുകാരെയും
താപ്പില്‍ വിളിച്ചുവരുത്തി
നല്ല പണികൊടുത്തു
കുടല്മാലവരെയും
പുറത്തേക്കു വലിച്ചിട്ട്,
കൊന്നു കടലില്കൊണ്ടു
പോയിതള്ളി.

ഇപ്പോള്‍, പെരിയമ്പലം 
കടല്ത്തീരത്തിരുന്നിരുന്ന്
ശവകുടീരമായ്മാറിയ നീ
അതുകണ്ടിട്ടുതന്നെ എന്തുകാര്യം.


No comments:

Post a Comment