Saturday, July 19, 2014

ഇന്നു ഞാന്‍ നാളെയും ഞാന്‍

ഇന്നു രാവിലെ
തെരുവിലേക്കിരങ്ങിയപ്പോള്‍
എല്ലാം പഴയപടി അല്ല.
ഇന്ന് ഞാന്‍ നാളെ നീ
എന്നെഴുതി വെച്ചിടത്തെല്ലാം
ഇന്നു ഞാന്‍ നാളെയും ഞാന്‍.

ആറ്റുപുറത്തെ കുരിശുപള്ളിയില്‍
തിരുരൂപക്കൂട്ടിലെ യേശുവിനെ
താഴെയിറക്കിക്കിടത്തിയതാ
സമസ്ത കേരള ജൂദാസ്
കുരിശില്‍,കുന്തിരിക്കപ്പുകയില്‍!

ആല്‍ത്തറയില്‍ ആര്‍ എസ് എസ്സുകാര്‍
സ്ഥിരമായി ശാഖകൊണ്ട്
ഭോലോ ഭാരത്മാതാകീ തീര്‍ത്ത
മൈതാനത്ത്, ജമാഅത്തെ സുന്നിവക
സംയുക്ത്ത പന്തി,പന്നിഭോജനം!

കുന്നംകുളത്തേക്ക് പോകുന്ന ബസില്‍
കയ്യും തലയും കാലും
പുറത്തേക്കിട്ടു തന്നിഷ്ടപ്രകാരം
പെരുമ്പിലാവ് ചന്തയിലേക്ക്
പോകുന്ന അറവുമാടുകള്‍.

തെല്ലുനെരംകൊണ്ട്
പിന്നിലേക്ക്‌ തിരിഞ്ഞു തിരിഞ്ഞു
മുടന്തരായ ഘടിഗാരസൂചികള്‍,
കുറുക്കനും കുറുനരിയും വലിക്കുന്ന
വണ്ടികള്‍, ടാറിടാത്ത റോഡിന്റെ
മാറിലൂടെ പായുന്ന പുഴ.
മഴയിലും പുഴയിലും
മുങ്ങിമരിക്കുന്ന മല്‍സ്യങ്ങള്‍.

ചെട്ടിച്ചിപെണ്ണിന്‍റെ കുട്ടിയെ
തട്ടിക്കൊണ്ടുപോകാന്‍
തക്കംപാര്‍ത്ത് മാസ് ഷോപ്പിംഗ്‌
കൊമ്ബ്ലക്സിനുപിന്നില്‍ ഒളിച്ചരിക്കുന്ന
ഷന്ധനായ ലാലു മുതലാളി.

ചൂണ്ടയിടുന്ന മീനുകള്‍,
വിഷമിളകിയ മനുഷ്യരെ
കടിച്ചെടുത്തു കുതിച്ചുപായുന്ന
നല്ലവരായ തെരുവുനായ്ക്കള്‍.
പട്ടും വളയും വാങ്ങിവാങ്ങി
ക്കൂട്ടുന്ന കഴുതക്കവികള്‍.

പട്ടം ആകാശത്തേക്ക് വലിച്ച്
കൂട്ടിക്കൊണ്ടുപോയ ഒരുകുട്ടി
നേര്‍ത്തുനേര്ത്തൊരു പൊട്ടായ്
മറയവേ, താഴെ ആട്ടിന്‍പറ്റങ്ങളുടെ
ഒരു കുന്നിന്‍ചെരുവില്‍,
ഞാവല്‍മരത്തില്‍ ഇടയന്‍റെ
കഴുത്തില്‍ മുറുകുന്നുണ്ട്

ഒരുകയര്‍.

No comments:

Post a Comment