Saturday, July 19, 2014

നാരായണ വര്ക്ക്ഷോപ്പ്‌ തീട്ടക്കുഴി ആകുംവിതം

കാറുകള്‍ പൂണൂല്‍ കെട്ടിയ
എന്‍റെ നാട്ടിന്പുറത്ത്
താഴ്ന്നയിനം വണ്ടികളുടെ
ചെവിയില്‍ ജ്ഞാനം
ഇയ്യമുരുക്കിയൊഴിച്ചു
കളിക്കുന്ന നാട്ടിടവഴികളില്‍
കാളവണ്ടികള്‍
മാറ് മറക്കാത്ത
ഒരു കാലത്ത്
വാഹനങ്ങളെ തത്വത്തില്‍
അഴിച്ചു പണിത
ഒരാളുണ്ടായിരുന്നു
കണ്ണാടിയെ വാഹനത്തിന്‍റെ
ചരിത്രപരതയിലെക്ക്
പ്രതിഷ്ടിച്ചതും
പിന്നിലേക്ക്‌ നോക്കിക്കോ
വണ്ടി മുന്നോട്ടുതന്നെ
പോകട്ടെ എന്നു പറഞ്ഞതും
ആശാന്‍ തന്നെ
പക്ഷെ,
അത് വളരെ വളരെ
മുന്‍പായിരുന്നു.

ഇന്നാ വര്‍ക്ക്ഷോപ്പ്‌
ഒരു തീട്ടക്കുഴിയാണ്
തൂറിനിറച്ച ഈ
നാടിനോളംതന്നെ
വലിപ്പമുള്ള ഒരുഗ്രന്‍

തീട്ടക്കുഴി.

No comments:

Post a Comment