Saturday, July 19, 2014

ബാബേല്‍ ലൈബ്രറി

നിന്‍റെ തലക്കുള്ളില്‍ 
ബാബേല്‍ എന്നപേരില്‍ 
ഒരു ലൈബ്രറി ഉണ്ടെന്നുതന്നെ 
ഇരിക്കട്ടെ,പല ഭാഷയിലെ 
വാക്കുകളുടെ അസംബ്ബന്തതകള്‍
അവിടെ പുസ്തകങ്ങളായി
നിരന്നിരിരുന്നിട്ടെന്തുകാര്യം?

വയസ്സുകാലത്ത് 
അന്തനായ്പോയ
ഒരു കവിയാണ്‌ 
തലയുടെ കാവല്ക്കാരന്‍ 
എന്നതുകൊണ്ട്മാത്രം 
മസ്തിഷ്കം എന്ന പലനില 
കെട്ടിടത്തിന്‍റെ മറ്റു 
മാടികളില്‍ തെമ്മാടികള്‍ 
വേശ്യാലയങ്ങളും 
ചൂതാലയങ്ങളും 
നേരംവെളുക്കുവോളം 
തുറന്നിരിപ്പതു ശെരിയാണോ ?

കണ്ണുകളിലൂടെ
ഇരച്ചുകയറുന്ന 
കാഴ്ച്ചയുടെ
കലക്കവെള്ളം
തലക്കുള്ളിലവിടിവിടെ
അണക്കെട്ടുകളില്‍ 
സംഭരിച്ച് അവയെ
നീ ചത്തുപോന്തിയ
സ്വപ്നങ്ങളാക്കി 
ഉറക്കത്തിലേക്ക് തുറന്നു 
വിടുന്നതെന്തിനാണ് മാഷെ,
മസ്തിഷ്ക്കമേ.

ആനകള്‍ ചങ്ങലക്കിട്ടനിന്‍
ചെവികള്ക്കുള്ളിലേക്ക്
തേനീച്ചകള്‍ 
ഒരിരംബമായ് 
കടന്നു കുത്തുമ്പോള്‍, 
കൊയ്ത്തുല്‍സവക്കാലത്ത്
അരിവാളുകളെന്തിയ
കര്ഷരകര്‍ മഞ്ഞിന്‍ 
വയലുകളിലെ
വിലാപങ്ങളായ് 
ഉറഞ്ഞുപോകുന്നത്
നീ അറിയാതെ 
പോകുമോ 
സഖാവ് മസ്തിഷ്ക്കമേ.?

വായിലൂടെയും 
മൂക്കിലൂടെയും 
എന്നുവേണ്ട ഉടലാകെ 
തുരന്ന് ചോരയുടെ 
സമുദ്രയാത്ര 
പിന്നിട്ടു കൂട്ടം
കൂട്ടമായി ബാബേല്‍ 
ലിബ്രറിയിലേക്ക് 
ഉറുമ്പുകളെല്ലാം 
നീക്കം ആരംഭിച്ചിരിക്കുന്നു.

പുസ്തകങ്ങളെല്ലാം 
ഉറുമ്പുകള്‍
തിന്നുതീര്ക്കുാന്നതോടെ 
നിന്‍റെ തലയുടെ 
ശൂന്യതയില്‍
ചുവന്ന രണ്ടു
പൂവുകള്‍ വിരിയും

തലയുടെ കാവല്ക്കാരന്‍ 
വയസ്സന്‍ കവി,
ഉറുമ്പുകള്‍ എത്തുംമുന്‍പേ
ആത്മഹത്യ ചെയ്ത
അന്തന്‍റെ കണ്ണുകളില്‍
വെക്കുക ചുവന്നോരാ
പനിനീര്‍ പൂവുകള്‍.

No comments:

Post a Comment