Thursday, April 9, 2015

നൊസ്റ്റാള്‍ജിയോഗ്രഫി

രണ്ടു കുട്ടികള്‍
സ്കൂളുവിട്ടുമടങ്ങുന്ന
സ്മരണകളിലെവിടെയോ
ഇടവഴിയിലെവിടെയോ
കരിയിലകളിലെവിടെയോ
ഇഴഞ്ഞുനീങ്ങും
നിഴലുകളിലെവിടെയോ
അഴിച്ചെറിഞ്ഞ
അസ്വസ്ഥത
പോലെയൊരു
പാമ്പിന്‍ വഴുക്കുമുടല്‍
വെയില്‍ കായുന്നതും കണ്ടൊരു
മുരിക്കിന്‍ കൊമ്പിലിരിക്കും
മയിലിനു മുകളില്‍
മഴക്കോളിന്‍
വിഷാദത്തിലേക്കിരുണ്ടിരുണ്ട്
പോകുമാകാശമാണ് ഞാന്‍ 


2 comments:

  1. ഈ ഇടവഴികളിൽക്കൂടി സ്കൂൾ വിട്ടു മടങ്ങിയിട്ടില്ലെങ്കിലും എനിക്കിത്‌ പരിചയമുള്ളതാണ്

    ReplyDelete
  2. ഈ ഇടവഴികളിൽക്കൂടി സ്കൂൾ വിട്ടു മടങ്ങിയിട്ടില്ലെങ്കിലും എനിക്കിത്‌ പരിചയമുള്ളതാണ്

    ReplyDelete